
തുറവൂർ: വളമംഗലം തെക്ക് തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയ തിരുന്നാളിന് തുടക്കമായി. ഫാ.തോമസ് വൈക്കത്തുപറമ്പിൽ കൊടി ഉയർത്തി. വികാരി ഫാ.മാത്യു വരിക്കാട്ടുപാടം സഹകാർമ്മികനായി. കൈക്കാരന്മാരായ റോബി ആലുംവരമ്പത്ത്, ജോഷി താഴത്തുവീട്ടിൽ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ ടി.പി.ജോസഫ്, വൈസ് ചെയർമാൻ ജോമോൻ കോട്ടുപ്പള്ളി, പ്രസുദേന്തി ആന്റണി ജോൺ കളത്തിൽ എന്നിവർ നേതൃത്വം നൽകി. 7 നാണ് പ്രധാന തിരുന്നാൾ ദിനം .8 ന് സമാപിക്കും.