
അമ്പലപ്പുഴ: പാചക വാതകം കയറ്റി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്രു. ഓട്ടോ ഡ്രൈവർ നീർക്കുന്നം കാട്ടുമ്പുറം വെളി അൻസാരി (45), ലോറി ഡ്രൈവർ മാവേലിക്കര ഇടനാട്ടുപടിക്കൽ രാജേഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ നീർക്കുന്നം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 7ഓടെയായിരുന്നു അപകടം. തെക്ക് ഭാഗത്തേക്കുപോകുകയായിരുന്ന ടാങ്കർ ലോറി, എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയുടെ മുൻ ഭാഗം പൂർണമായും തകർന്നു. അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് അൻസാരിയെ വാടക്കൽ സഹകരണ ആശുപത്രിയിലും
രാജേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.