
അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി. വി ഗവ. യു.പി സ്കൂളിൽ ലീഗൽ സർവീസസ് ഫോറവും തണൽ ക്ലബ്ബും ചേർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. അഡ്വ.ദിലീപ് റഹ്‌മാൻ ക്ലാസ് നയിച്ചു. അണ്ടർ 11 ബാഡ്മിന്റൺ നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ശിവൻ എം.പി.യെയും അബാക്കസ് മത്സരത്തിൽ ദേശീയ തലത്തിൽ വിജയിയായ അഫ്നാൻ നവാസിനെയും അനുമോദിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ആർ . സജിമോൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് നദീറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹ്സിൻ എ.പി നന്ദിയും പറഞ്ഞു.