ആലപ്പുഴ: കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഴ് പ്രതികളെയും ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്.ഭാരതി വെറുതെവിട്ടു. പട്ടണക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ കാരുവെളി വീട്ടിൽ കുഞ്ഞുമോനെ (53) കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചുള്ള കേസിലെ പ്രതികളായ ബിന്നപ്പൻ, ആനന്ദൻ, പ്രസന്നൻ, രജിത്, രാജു, രാജേഷ്, പ്രമോഷ് എന്നിവരെയാണ് വെറുവെ വിട്ടത്. 2014ന് രാത്രി 8.15ന് ആയിരുന്നു സംഭവം. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.റോയ്, രോഹിത് തങ്കച്ചൻ, റോഫിൻ ജേക്കബ്, പ്രിയകുമാർ എന്നിവർ കോടതിയിൽ ഹാജരായി