
മാന്നാർ : ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചെന്നിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് വ്യക്തിപരമായി ഏർപ്പെടുത്തിയ വിദ്യാപുരസ്‌കാരം വിതരണം നടത്തി. 'വിദ്യാപുരസ്‌കാരം വിതരണോദ്ഘാടനം ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. പഞ്ചായത്തിലെ ഉന്നത വിജയം നേടിയ 75ഓളം വിദ്യാർത്ഥികൾക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. ബാങ്ക് സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, സതീഷ് ചെന്നിത്തല, എം.സോമനാഥപിള്ള, കെ.ജി. വേണുഗോപാൽ, തമ്പി കൗണടിയിൽ, വർഗ്ഗീസ് ഫിലിപ്പ്, ദീപ മുരളീധരൻ, റ്റിനു സേവ്യർ, റീനാ രമേശ്ബാബു, പുഷ്പലത.എ, അനിൽ വൈപ്പുവിള എന്നിവർ സംസാരിച്ചു.