
മുഹമ്മ : കായിപ്പുറം അനന്തശയനേശ്വരം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന വഴിപാടായ അക്ഷയ നെയ്യ് വിളക്കിന് ഒരുക്കങ്ങൾ തുടങ്ങി. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർ ടി.കെ.ഇന്ദുലാൽ ഭദ്രദീപം തെളിച്ചു. ചേർത്തല ഗവ ബോയിസ് ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക ജിഷ ഇന്ദുലാൽ , ദേവസ്വം പ്രസിഡന്റ് ഡി.തങ്കച്ചൻ , സെക്രട്ടറി എം.പി.ജയപ്രകാശ് , വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ , ഖജാൻജി ആർ.വിനോദ് , ജോയിന്റ് സെക്രട്ടറി ഹരിഹരൻ , പ്രവീഷ് ഉണ്ണികൃഷ്ണൻ , ബിനു എന്നിവർ പങ്കെടുത്തു.സതീശൻ കിഴക്കേ അറയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് നെയ്യ് വിളക്കർച്ചന നടത്തി വരുന്നത്.