
ആലപ്പുഴ: കയർ ഉത്പാദനം വർദ്ധിപ്പിച്ച് കയർ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ച് തൊഴിലും കൂലിയും ഉറപ്പു വരുത്താൻ പ്രാഥമിക കയർ സഹകരണ സംഘം പ്രസിഡന്റ് , സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. കയർ വകുപ്പിന്റെയും നിർദ്ദേശാനുസരമാണ് കയർഫെഡ് പ്രൊജക്ട് അടിസ്ഥാനത്തിൽ യോഗം വിളിച്ചത്. കായംകുളം കയർ പ്രൊജക്ടിലെ യോഗം പുളിക്കീഴ് ധന്യ ആഡിറ്റോറിയത്തിൽ ടി.ഒ.ഗംഗാധരൻ ഉദ്ഘാടനം ചെയ്യു. തുടർ പ്രവർത്തനങ്ങളും കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാർ വിശദീകരിച്ചു. കായംകുളം കയർ പ്രൊജക്ട് ഓഫീസർ റഹ്‌മത്ത് സ്വാഗതവും കയർഫെഡ് ജനറൽ മാനേജർ വി.ബിജു നന്ദിയും പറഞ്ഞു.