അരൂർ: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിലേക്കുള്ള ചോതി നാളിലെ തീർത്ഥയാത്രയും വാർഷിക സമ്മേളനവും നാളെ നടക്കും. രാവിലെ 11 ന് ചന്തിരൂർ ആ ശ്രമത്തിൽ ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു അദ്ധ്യക്ഷനാകും. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ചീഫ് (അഡ്മിനിസ്ട്രേഷൻ) ജനനി വിജയ ജ്ഞാനതപസ്വിനി, സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും