
ചേർത്തല: ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷനുമായി ചേർന്ന് നടത്തുന്ന സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി , കണിച്ചുകുളങ്ങര ജംഗ്ഷനു സമീപത്തെ റോഡിന്റെ വശങ്ങളിൽ പൂന്തോട്ടവും യാത്രക്കാർക്കായി മുള കൊണ്ട് ഇരിപ്പിടവും നിർമ്മിച്ച് മനോഹരമാക്കി.സപ്തദിന ക്യാമ്പിനിടയിൽ പ്ലാസ്റ്റിക്ക് വേസ്റ്റ് നിറഞ്ഞ് കാടുകയറി കിടന്ന കുളവും പരിസരവും വൃത്തിയാക്കിയാണ് പൂന്തോട്ട നിർമ്മാണം നടത്തിയത്.സ്‌നേഹാരാമത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദുവും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായിയും ചേർന്ന് നിർവഹിച്ചു.പ്രോഗ്രാം ഓഫീസർമാരായ പ്രിയ പ്രിയദർശനൻ,ഡോ.അനിതാ ചന്ദ്രൻ,സീനിയർ വോളണ്ടിയർമാരായ വീണ ജി.പ്രകാശ്,സുരാജ് സുരേന്ദ്രൻ,നീരജ്, കൃഷ്‌ണേന്ദു തുടങ്ങിയവരും വോളണ്ടിയേഴ്സും പങ്കെടുത്തു.