
ആലപ്പുഴ: മുല്ലക്കൽ, കിടങ്ങാംപറമ്പ് ചിറപ്പിന് ശേഷമുള്ള നഗരശുചീകരണ ആരംഭിച്ചു.
നിർമ്മല ഭവനം, നിർമ്മല നഗരം ക്യാമ്പയിന്റെ ഭാഗമായി മുല്ലക്കൽ സീറോ ജംഗ്ഷൻ മുതൽ കിടങ്ങാംപറമ്പ് വരെയുള്ള മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു. 28 ടണ്ണോളം മാലിന്യമാണ് നീക്കം ചെയ്തത്. തെരുവോരങ്ങളുടെ സൗന്ദര്യവത്ക്കരണം, ഹോട്ട് സ്‌പോട്ടുകൾ വൃത്തിയാക്കി ജനകീയ പങ്കാളിത്തത്തോടെ തുടർസംക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും നഗരസഭ ആരംഭിച്ചിട്ടുണ്ട്. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മയുടെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.