കുട്ടനാട് : കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഏകകണ്ഠമായി തയ്യാറാക്കിയ റിപ്പോർട്ട് തിരുത്തിയെന്നാരോപിച്ച് എടത്വാ പഞ്ചായത്ത് സെക്രട്ടറിയെ അംഗങ്ങൾ ചേർന്ന് തടഞ്ഞുവെച്ചു.

ഇന്നലെ വൈകിട്ട് നാലോടെ എൽ.എസ്.ജി.ഡി അസി.ഡയറക്ടർ സന്തോഷ് മാത്യു കളത്തൂരിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. മിനിട്ട്സ് മാറ്റിയെഴുതാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് പഞ്ചായത്തംഗങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചു. പിന്നീട് അംഗങ്ങൾ എടത്വാ പൊലീസിൽ പരാതി നൽകി .