ഹരിപ്പാട്: വൃദ്ധന്റെ 43,000രൂപ ഓൺലൈനിലൂടെ തട്ടിയെടുത്തതായി പരാതി. ഹരിപ്പാട് പിലാപ്പുഴ പള്ളിയുടെ വടക്കതിൽ മുഹമ്മദ് സാലി (70 )ക്കാണ് പണം നഷ്ടമായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മുഹമ്മദ് സാലിയുടെ ഫോണിലേക്ക് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു കോൾ വരികയും ബാങ്ക് അക്കൗണ്ടിന്റെ കെ.വൈ.സി ബ്ലോക്ക് ആണെന്നും അറിയിച്ചു. ഇത്‌ ഒഴിവാക്കുന്നതിനായുള്ള ലിങ്ക് മൊബൈൽ അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് മുഹമ്മദ് സാലി ലിങ്ക് ഓപ്പൺ ആക്കുകയും അതിലേക്ക് വന്ന ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോൾ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും 42999 രൂപ നഷ്പ്പെടുകയും ചെയ്‌തു. തുടർന്നാണ്‌ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്.