
ചേർത്തല: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു. ചേർത്തല നഗരസഭ 14ാം വാർഡിൽ സീതാലയത്തിൽ പരേതനായ മുകുന്ദൻ നായരുടെ ഭാര്യ രതീദേവിയാണ് (54) മരിച്ചത്. കഴിഞ്ഞ നവംബർ 28ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ചേർത്തല എക്സറേ കലവയ്ക്ക് വടക്ക് മൃഗാശുപത്രിക്ക് സമീപം വച്ചാണ് അണലിയുടെ കടിയേറ്റത്. തുടർന്ന് കോട്ടയത്തേയും എറണാകുളത്തേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പുതിയകാവിലെ സ്വകാര്യ കയർ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. മക്കൾ: രഞ്ജിത്ത്,ശ്രീലക്ഷ്മി. മരുമകൾ: ആതിര.