ഹരിപ്പാട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീയപുരം വെള്ളംകുളങ്ങര അനിൽ നിവാസിൽ അനിൽകുമാർ (50) മരിച്ചു. കഴിഞ്ഞ 29ന് ദേശീയ പാതയിൽ കരുവാറ്റ വഴിയമ്പലത്തിനു സമീപമായിരുന്നു അപകടം. അനിൽകുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഭാര്യ: അനിതാ കുമാരി.