
ചെന്നിത്തല: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി ഗ്രാമസഭയും വയോജന ഗ്രാമസഭയും ചെന്നിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ദീപു പടകത്തിൽ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അദ്ധ്യക്ഷ നിഷസോജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീലാമ്മ ദാനിയേൽ, അജിത ദേവരാജൻ, ഷിബു കിളിയമ്മൻതറയിൽ ആസൂത്രണസമിതി ഉപാദ്ധ്യഷൻ വിജയകുമാർ കണ്ണങ്കര, സാമൂഹ്യ സുരക്ഷ മിഷൻ കോ-ഓഡിനേറ്റർ സംഗീത, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ,പഞ്ചായത്ത് ഉദ്ധ്യോഗസ്ഥർ മനു മോഹൻ, ഡേവിഡ്സൺ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.