
ആലപ്പുഴ : പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ ഇടവക രൂപീകരണത്തിന്റെ 75 വർഷങ്ങൾ പിന്നിട്ടതിന്റെ സ്മാരകമായി നിർമ്മിച്ച അസീസി ആഡിറ്റോറിയം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 3ന് ഷംഷാബാദ് രൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് കൃതജ്ഞതാബലി അർപ്പിച്ചു. പൊതുസമ്മേളനത്തിൽ ആലപ്പുഴ ഫൊറോന വികാരി ഫാ.സിറിയക് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ മണ്ണാംതുരുത്തിൽ സ്വാഗതം പറഞ്ഞു. എ.എം.ആരിഫ് എം.പി മുഖ്യസന്ദേശം നല്കി. ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ, ഫാ ജോയി പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു