
ആലപ്പുഴ : 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി അനന്യ പി.അനിൽ. അഷ്ടപദി (എച്ച്.എസ് വിഭാഗം) , എച്ച്.എസ് വിഭാഗം പദ്യം ചൊല്ലൽ (സംസ്കൃതം) എന്നിവയിൽ എ ഗ്രേഡു നേടി. കെ.എസ്.ആർ.ടി.സി നോർത്ത് പറവൂർ സ്റ്റേഷൻ മാസ്റ്റർ മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡിൽ കൊച്ചുവെളിയിൽ അനിൽ കുമാറിന്റെയും കായിപ്പുറം ആസാദ് എൽ.പി സ്കൂൾ അദ്ധ്യാപിക പ്രീതയുടെയും മകളാണ്.