
ആലപ്പുഴ : കാനറ ബാങ്ക് ഐ.ഐ.ടിയിൽ പുതിയ ബാച്ചുകൾ തുടങ്ങി. റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ എച്ച്. രൂപേഷ് കോഴ്സുകളു
ടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും കളക്ട്രേറ്റ് ജീവനക്കാരനുമായ രാജേഷ് എം.ആറിനെ അനുമോദിച്ചു. സി.ബി.ഐ ഐ.ടി ഡയറക്ടർ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സി.ബി.ഐ. ഐ.ടി കോർ ഫാക്കൽറ്റി രാഹുൽ പി.നായർ സ്വാഗതവും ഫാക്കൽറ്റി ഷൈക്ക് വയലാർ നന്ദിയും പറഞ്ഞു. കഴിഞ്ഞ ബാച്ചിലെ മികച്ച വിദ്യാർത്ഥികളെ ഡെപ്യൂട്ടി കളക്ടർ അവാർഡ് നൽകി അനുമോദിച്ചു.