s

ആലപ്പുഴ : പുതുവർഷം പിറന്ന് അഞ്ചുദിവസങ്ങൾക്കുള്ളിൽ ജില്ലയിൽ ദേശീയ പാതയിലുൾപ്പെടെയുണ്ടായ റോഡപകടങ്ങളിൽ പൊലിഞ്ഞത് ആറു ജീവനുകൾ. ജനുവരി 3നാണ് ഏറ്റവുമധികം അപകടങ്ങളുണ്ടായത്. മൂന്ന് പേരുടെ ജീവനുകളാണ് അന്ന് വ്യത്യസ്ത ഇടങ്ങളിലുണ്ടായ അപകടങ്ങളിൽ നഷ്ടമായത്. ചെറിയ അപകടങ്ങൾ വേറെയും. പുതുവത്സരത്തലേന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ കടുപ്പിച്ചിരുന്നതിനാൽ കാര്യമായ അപകടങ്ങളൊന്നും ജില്ലയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ജനുവരി ഒന്നുമുതൽ അപകടങ്ങൾ വർദ്ധിച്ചു. അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങളുടെ മുഖ്യകാരണമെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

അപകടമരണങ്ങൾ

ജനുവരി : 1

പാണാവള്ളിയിൽ ബൈക്കപകടത്തിൽ പാണാവള്ളി ഏഴാം വാർഡ് തിട്ടപ്പള്ളി വീട്ടിൽ ബാബുവിന്റെ മകൻ വിഷ്ണു (28) മരിച്ചു

ജനുവരി : 3

 ദേശീയ പാതയിൽ തൂക്കുകുളം ജംഗ്ഷനു സമീപം പുലർച്ചെ കാറിടിച്ചു പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വാടക്കൽ ഇടപ്പറമ്പിൽ മനോജ് (43) മരിച്ചു

 ഭഗവതിപ്പടിയിൽ കാറുകൾ കൂട്ടിയിടിച്ച്പെരിങ്ങാല സ്വദേശി മിനി(50) മരിച്ചു

 കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ മിനിലോറിയും സ്കൂട്ടറും ഇടിച്ച് തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചുപണ്ട്യാലയിൽ അബ്ദുൾ റഷീദ് (60) മരിച്ചു

ജനുവരി: 4

കാരിച്ചാലിൽ കാറുകൾ കൂട്ടിയിടിച്ച് ഹരിപ്പാട്ടെ റസ്റ്റോറന്റ് മനേജരായ ചങ്ങനാശേരി സ്വദേശി സോജി (53) മരിച്ചു

ജനുവരി: 5

പുറക്കാട്ട് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിായ യുവാവ് മരിച്ചു

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് പ്രധാന കാരണം. അപകടങ്ങൾ ഒഴിവാക്കാൻ കർശനമായ നടപടി സ്വീകരിക്കും

- ചൈത്ര തെരേസ ജോൺ, ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ