ambala
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പാസ് വേഡ് 2023 - 24 എന്ന പേരിൽ കാക്കാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സൗജന്യ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ആരംഭിച്ചു. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ലേഖാമോൾ സനിൽ, സ്കൂൾ എച്ച്.എം ജി.വി.അഞ്ജന, പി.ടി.എ പ്രസിഡന്റ് വി.ഷിബു, കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ സി.ജെ.മേരി ജാക്വിലിൻ, കായംകുളം ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ.ബഷീർ, കെ. നസീറ, കെ.എസ്.ഗോപകുമാർ എന്നിവർ സംസാരിച്ചു. കാക്കാഴം ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ശശികുമാരി സ്വാഗതം പറഞ്ഞു.