s

ആലപ്പുഴ: കഥാകൃത്തും നോവലിസ്റ്റുമായ സണ്ണി തായങ്കരി രചിച്ച തായങ്കരി കഥകളെന്ന കൃതിയുടെ പ്രകാശനചടങ്ങ് ഇന്ന് രാവിലെ 10 ന് എസ്.ഡി കോളേജിൽ പ്രഭാഷകനും കോളമിസ്റ്റുമായ ഡോ. ടി.ടി ശ്രീകുമാർ‌ ഉദ്ഘാടനം ചെയ്യും.

സമകാലിക കേരളം സാഹിത്യവേദി, ആലപ്പുഴ എസ്.ഡി കോളേജ് മലയോള വിഭാഗം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ

എസ്. ഡി. കോളേജ് മലയാളവിഭാഗം മേധാവി ഡോ. എസ്. അജയകുമാർ അദ്ധ്യക്ഷത വഹിക്കും.

പ്രൊഫ. എം തോമസ് മാത്യു പ്രകാശനം നിർവഹിക്കും. ഡോ. മുഞ്ഞിനാട് പത്മകുമാർ, പ്രിൻസിപ്പൽ ഡോ.കെ.എച്ച് പ്രേമ എന്നിവർ ആദ്യ പ്രതി ഏറ്റുവാങ്ങും.