dfgr

മാല കല്യാണം ഇന്ന്

വള്ളികുന്നം : കന്നിമേൽ ആയിക്കോമത്ത് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി പൊങ്കാല മഹോത്സവം തുടങ്ങി . 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ മാല കല്യാണമായ ഇന്ന് മാല ചാർത്ത് കല്യാണ ഘോഷയാത്ര നടക്കും. 10ന് അൻപൊലി മഹോത്സവം, 11 മുതൽ 19 വരെ ദേവി ഭാഗവത പാരായണം, 14ന് തിരുമുടി എഴുന്നള്ളത്ത്, കോലംതുള്ളൽ, 15 ന് വൈകിട്ട് സോപാന സംഗീതം, 16 ന് 5.30 ന് പ്രസാദശുദ്ധി പൂജ, തിരുവാതിര, 17ന് രാവിലെ 5.30ന് ഗണപതിഹോമം, ദേവി ഭാഗവത പാരായണം, പുനഃപ്രതിഷ്ഠാ വാർഷിക കലശാഭിഷേകം, നൂറും പാലും . വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം എതിരേൽപ്പും ഘോഷയാത്രയും . 18 ന് രാത്രി 8ന് നാടൻ പാട്ടും നാട്ടുകലകളും,19ന് രാവിലെ 5. 30ന് ഗണപതി ഹോമം, ദേവി ഭാഗവത പാരായണം, 7, 30ന് പൊങ്കാല മഹോത്സവം ക്ഷേത്രം തന്ത്രി ഹരി നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് ഉത്സവ ഘോഷയാത്രയും കെട്ടുത്സവവും. രാത്രി 8ന് കളമെഴുത്തും പാട്ടും,, മുടിപ്പേച്ച്,വലിയ ഗുരുസി.എന്നിവ നടക്കും.