
മുഹമ്മ: തമ്പകച്ചവട് ഗവ.യു.പി സ്കൂളിന് എ.എം.ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റ ഫ്ളാഗ് ഓഫ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് , സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ്, പി.രഘുനാഥ്, കെ.പി.ഉല്ലാസ്, ടി.കെ. ശരവണൻ , സ്കൂൾ ഹെഡ്മിസ്ട്രസ് എം. ഉഷാകുമാരി , പി.ടി.എ പ്രസിഡന്റ് ഇ.കെ.ജ്യോതിഷ് കുമാർ ,ബിന്ദു സതീശൻ , സി.എ.സെയ്ത്, വി.ആർ.ബിന്ദു എന്നിവർ പ്രസംഗിച്ചു.