കൊല്ലം: പല മത്സരങ്ങളിലും എ ഗ്രേഡ് കാത്തിരുന്ന മത്സരാർത്ഥികൾക്ക് ലഭിച്ചത് വട്ടപ്പൂജ്യം. വ്യക്തിഗത മത്സരങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും പലരും പൂജ്യം മാ‌ർക്ക് കണ്ട് അമ്പരന്നു. ഇതോടെ പറയാൻ പേരിന് പോലും ഗ്രേഡില്ലാതെയാണ് പലരും വേദി വിട്ടത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലെത്തിയവരും അപ്പീൽ വഴി എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. ഒരു വിഭാഗം മത്സരാർത്ഥികൾ അപ്പീൽ സമ‌ർപ്പിച്ചു. മറ്റുള്ളവ‌ർ നിരാശരായി പരാതി പോലും പറയാതെ മടങ്ങി.