
കായംകുളം: പ്ലസ് വൺ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം പാലസ് വാർഡിൽ പരേതനായ മുരുകൻ-സരിത ദമ്പതികളുടെ മകൻ സജികൃഷ്ണനാണ് (അമ്പാടി-16) മരിച്ചത്. ചേരാവള്ളി കോലടുത്ത് റെയിൽവേ ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടത്. കായംകുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒന്നാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയായിരുന്നു.