ഹരിപ്പാട്: ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പറയ്‌ക്കെഴുന്നള്ളത്ത് തുടങ്ങി. ആദ്യദിവസം ചേപ്പാട് കിഴക്കേക്കരയിലായിരുന്നു പറയെടുപ്പ്. ഇന്നും നാളെയും പറയെടുപ്പ് നടക്കും. 8,9,10 തീയതികളിൽ കന്നിമേൽ മുറി കരയിലും12,13,15,16 തീയതികളിൽ ആയിക്കാട്ട് കരയിലും,17,18 തീയതികളിൽ ചേപ്പാട് കിഴക്കേക്കരയിലുമാണ് പറയെടുപ്പ്.