njjg

ഹരിപ്പാട്: കയർ ഉത്പ്പാദനം വർദ്ധിപ്പിക്കാനും തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ കൂട്ടാനുമായി കായംകുളം കയർ പ്രോജക്ടിലെ പ്രാഥമിക കയർ സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം, അഡീഷണൽ കയർ വികസന ഡയറക്ടർ ടി.ഒ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ഭരണസമിതിയംഗം കെ.എൻ.തമ്പി അദ്ധ്യക്ഷനായി. കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാർ തുടർപ്രവർത്തനം വിശദീകരിച്ചു . കായംകുളം കയർ പ്രൊജക്ട് ഓഫീസർ റഹ്മത്ത് സ്വാഗതവും കയർഫെഡ് ജനറൽ മാനേജർ വി.ബിജു നന്ദിയും പറഞ്ഞു.