
മുഹമ്മ: സി.ഐ.ടി.യു മാരാരിക്കുളം ഏരിയാ കമ്മിറ്റി നേതൃത്ത്വത്തിൽ മുഹമ്മയിൽ നടത്തിയ തൊഴിലാളി പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു മുഹമ്മ പഞ്ചായത്ത് കമ്മിറ്റി കൺവീനർ സി.ബി .ഷാജി കുമാർ , പി.രഘുനാഥ്, കെ.പി.ഉല്ലാസ്, ടി.ആർ. ശിവരാജൻ, ടി.ഷാജി, കെ.ഡി.അനിൽകുമാർ, കെ സലിമോൻ,സെക്രട്ടറി സി.കുശൻ എന്നിവർ സംസാരിച്ചു.