മാന്നാർ: പരുമലയെ മാലിന്യ മുക്തമാക്കുവാൻ പദ്ധതികൾ തയ്യാറാക്കാൻ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് പരുമല യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. ബോധവത്ക്കരണം, ഗൃഹസന്ദർശനം, മാലിന്യങ്ങൾ വലിച്ചെറിയൽ ഒഴിവാക്കാൻ പദ്ധതി, നദീസംരക്ഷണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പരുമല ടാഗോർ വായനശാല ഹാളിൽ നടന്ന സമ്മേളനം പരിഷത്ത് മേഖലാ പ്രസിഡന്റ് അജിത തമ്പാൻ ഉത്ഘാടനം ചെയ്തു. ഡൊമിനിക് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ബെന്നി മാത്യു, പ്രൊഫ.എ.ലോപ്പസ്, പ്രൊഫ.എം.എൻ.ലക്ഷ്മണൻ, ഓ.സി.രാജു, ശ്രീരേഖാ ജി.നായർ, സോജിത് സോമൻ, പി.കെ.പീതാംബരൻ, രഘുനാഥൻ നായർ എന്നിവർ സംസംസാരിച്ചു. ഭാരവാഹികളായി ഡൊമിനിക് ജോസഫ്(പ്രസിഡന്റ്), സാബു.പി.വർഗീസ്(വൈസ് പ്രസി‌ന്റ്), രഘുനാഥൻ നായർ(സെക്രട്ടറി), സി.കെ.ഗോപി(ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.