ആലപ്പുഴ : പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ഭരണ സമിതി അംഗവും ദീർഘകാലം ലൈബ്രേറിയനുമായിരുന്ന നാഗപ്പൻ നായരുടെ നിര്യാണത്തിൽ ഗ്രന്ഥശാല പ്രവർത്തകർ അനുശോചിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തിൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ അനുശോചന പ്രമേയം വായിച്ചു.വാർഡ് കൗൺസിലർ ആർ.രമേശ്, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ.സുലൈമാൻ, ഹരീന്ദ്രനാഥ് തായൻങ്കരി, യു.കെ.സോമൻ, ആർ.എസ്.വിജയൻ പിള്ള, പി.ആർ.പുരുഷോത്തമൻ പിള്ള എന്നിവർ സംസാരിച്ചു.