ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'ശലഭോത്സവം - 2024" ഇന്ന് പേരൂർക്കാരാണ്മ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രാവിലെ 9 ന് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്യും. ആദിത്യ സുരേഷ്, മുഹമ്മദ് യാസീൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘട്ടനം ചെയ്യും.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ് അദ്ധ്യക്ഷത വഹിക്കും.