ആലപ്പുഴ: ഏഴാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 10ന് എ.എം.ആരിഫ് എം.പി. നിർവഹിക്കും. കൊമ്മാടിയിലെ യുവജന വായനശാല ആൻഡ് നിശ പാഠശാലയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിനാചരണത്തോനുബന്ധിച്ച് സൗജന്യ സിദ്ധ്യ മെഡിക്കൽ ക്യാമ്പ്, സൗജന്യ ഔഷധ സസ്യവിതരണം, സിദ്ധ പോസ്റ്റർ പ്രദർശനം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. സിദ്ധ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ നിർവഹിക്കും.