മാവേലിക്കര : ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന ദിനാഘോഷം ഭദ്രാസന തല ഉദ്ഘാടനം നാളെ രാവിലെ 9.30 നു പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ ജോൺസ് ഈപ്പൻ അധ്യക്ഷനാവും. ദിനാഘോഷത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥന നടത്തും.