
മാവേലിക്കര: ദേശീയ സേവാഭാരതിയുടെ "ലഹരിമുക്ത കേരളം, ആരോഗ്യ യുക്ത കേരളം " എന്ന കർമ്മ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ആരംഭിക്കുന്ന പുനർജനി ഡീ അഡിക്ഷൻ ആൻഡ് കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ഡോ.കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ.ഡോ.അലക്സാണ്ടർ കൂടാരത്തിൽ മുഖ്യപ്രഭാഷണം നടത്തി. മജിഷ്യൻ സത്യൻ ശങ്കർ ലഹരി വിരുദ്ധ മാജിക് ഷോ അവതരിപ്പിച്ചു. സൈക്കോളജിസ്റ്റ് ഡോ. ഹരി എസ്.ചന്ദ്രൻ ക്ലാസ് നയിച്ചു.