a

മാവേലിക്കര: മനുഷ്യച്ചങ്ങലയുടെ ഭാഗമായി ഡി.വൈ.എഫ്‌.ഐ മാവേലിക്കര ടൗൺ തെക്ക് മേഖലാ കമ്മിറ്റി ബുദ്ധ ജംഗ്ഷനിൽ തുടങ്ങിയ സമര കോർണർ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റിയംഗം എം.ഷാജർ, എം.എസ് അരുൺകുമാർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ, പ്രസിഡന്റ് സുരേഷ്‌കുമാർ, ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, ട്രഷറർ സെൻ സോമൻ, അനുപമ, അരുൺകുമാർ, ശ്രീസാഗർ, അനീഷ്, അശ്വിൻ, സന്തു, ആതിര എന്നിവർ പങ്കെടുത്തു.