photo

ചേർത്തല: കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി മഹാസംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര റാലി മുഹമ്മ സ്റ്റേഷൻ ഓഫീസർ വി.രാജ്‌കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. മാനേജർ ഫാ.ജോസഫ് കീഴങ്ങട്, ഹെഡ്മിസ്ട്രസ് ആൻ ജ്യോതി തോമസ്,ജനറൽ കൺവീനർ സി.എം.റഫീഖ് എന്നിവർ സംസാരിച്ചു.