ആലപ്പുഴ: ക്രിസ്‌മസ്-പുതുവത്സര കാലത്ത് ലഹരിക്കടത്തിന് തടയിടാൻ എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് പിടികൂടിയത് 4.43 കോടിയുടെ ലഹരിവസ്തുക്കൾ. ഡിസംബർ 5മുതൽ ജനുവരി 3വരെ എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു ലഹരിവേട്ട. ആകെ 10,144 കേസുകളിലായി 2049 പേർ അറസ്റ്റിലായി.

മയക്കുമരുന്ന് കേസുകൾ: 854
അബ്കാരി കേസുകൾ :1482
പുകയില കേസുകൾ : 7808
അറസ്റ്റിലായവർ : 2049

മന്ത്രിയുടെ അഭിനന്ദനം

മുപ്പത് ദിവസം നീണ്ട സ്പെഷ്യൽഡ്രൈവിൽ 4.43 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥരെ മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു. ലഹരിവേട്ടയുടെ കണക്കുകളും മന്ത്രി ഫേസ് ബുക്കിൽ പങ്കുവച്ചു.