dfgstr

മുഹമ്മ: മുഹമ്മ പെരുന്തുരുത്ത് കണിയകുളങ്ങര എസ്.എൻ.ഡി.പി യോഗം 504-ാം നമ്പർ ശാഖയിലെ ശ്രീ നാരായണ വിശ്വധർമ്മ ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവവും നാലാമത് പ്രതിഷ്ഠാവാർഷികം നടന്നു. ഗുരുപൂജ, കലശാഭിഷേകം,ആദരിക്കൽ, പ്രഭാഷണം, ഫ്യൂഷൻ തിരുവാതിര തുടങ്ങിയവയായിരുന്നു മറ്റു പരിപാടികൾ. ഭദ്രദീപം പ്രകാശനം കെ.കെ.ചന്ദ്രൻ നിർവ്വഹിച്ചു. ആചാര്യൻ സ്വാമി ശിവബോധാനന്ദയുടെ സാന്നിദ്ധ്യത്തിൽ ബിജുശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ബ്രഹ്മ കലശം നടന്നു. കായിക പ്രതിഭകളായ കാട്ടിപ്പറമ്പിൽ ജെറ്റ്ലി ജയിംസിനെയും താരേഴത്ത് ലെനിൻ മിത്രനെയും കലാപ്രതിഭയായ അശ്വതി അനിൽ കുമാറിനെയും അനുമോദിച്ചു. ശാഖയിലെ മുൻകാല പ്രവർത്തകരെയും ആദരിച്ചു. തുടർന്ന് സ്വാമി ശിവബോധാനന്ദയുടെ പ്രഭാഷണവും നടന്നു.