arjun

ആലപ്പുഴ: കേരള സർവ്വകലാശാലയുടെ 2023ലെ സുവോളജി ബിരുദാനന്തര ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി എസ്. ഡി കോളേജ് വിദ്യാർത്ഥി എം.പി.അർജുൻലാൽ ആലപ്പുഴയുടെ അഭിമാനമായി. 1800 ൽ 1697 മാർക്ക് നേടിയാണ് അർജുൻലാൽ ഉന്നത വിജയം കരസ്ഥമാക്കിയത്. ഒന്നാം റാങ്കിനേക്കാൾ 4 മാർക്ക് മാത്രം കുറവ്.

ആലപ്പുഴപൂന്തോപ്പ് വാർഡിൽ മുണ്ടേഴത്ത് വീട്ടിൽ പ്രകാശ് ലാൽ - ശ്രീദേവി ദമ്പതികളുടെ മകനാണ് അർജുൻ. ഇപ്പോൾ ആര്യാട് ബി.എഡ് കോഴ്സിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയായ ആദിത്യയാണ് സഹോദരി.

പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള അർജുൻലാൽ, തുടർച്ചയായി നാലു തവണ സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളകളിൽ പങ്കെടുത്ത് എ ഗ്രേഡും 2018ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 2021 ൽ പരിസ്ഥിതി ദിനത്തിൽ നടത്തിയ ദേശീയതല പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള മോഡലിംഗ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പി.എച്ച്.ഡിയാണ് അർജുന്റെ ലക്ഷ്യം.