കൊല്ലം: എച്ച്.എസ്.എസ് ആൺകുട്ടികളുടെ മിമിക്രി പ്രകടനം കാണാനെത്തിയ ഭിന്നശേഷിക്കാർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. സെന്റ് ജോസഫ്സ് കോൺവെന്റ് ജി.എച്ച്.എസ്.എസിലെ മൂന്നാം നിലയിലായിരുന്നു മത്സരം. തൊട്ടടുത്ത വേദിയിൽ ശാസ്ത്രീയ സംഗീതം നടക്കുന്നതിനാൽ മിമിക്രി പ്രകടനം പുറത്ത് നിന്ന് കേൾക്കാനുമായില്ല. ഇതോടെ വളരെ ആഗ്രഹത്തോടെ ആസ്വദിക്കാനെത്തിയ മിമിക്ര കലാകരന്മാർ കൂടിയായ ഭിന്നശേഷിക്കാർക്ക് നഷ്ടബോധത്തോടെ മടങ്ങേണ്ടി വന്നു. ഇത്തരം ജനപ്രിയ ഇനങ്ങൾ താഴത്തെ നിലയിൽ ക്രമീകരിച്ചാൽ ആസ്വാദനത്തിന് വഴിയൊരുങ്ങുമെന്ന് ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുംഗൽ അഭിപ്രായപ്പെട്ടു.