
അമ്പലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പണിയുന്ന കാനയിലെ കല്ലും
പൂഴിയും നീക്കം ചെയ്യാതെ സ്ലാബ് ഇട്ട് അടയ്ക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. കരൂർ ഗാബീസ് പമ്പിന് സമീപം ഇത്തരത്തിൽ സ്ലാബ് ഇട്ട് മൂടാൻ നടത്തിയ ശ്രമം വൻ എതിർപ്പിന് ഇടയാക്കിയിരുന്നു. ജോലിക്കാരിൽ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്.
എത്രയും വേഗം എങ്ങനെയും ജോലിതീർത്ത് പോകാനാണ് അവർക്ക് താത്പര്യം. ദേശീയപാത അധികൃതരാകട്ടെ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാറുമില്ല. ഇത്തരത്തിൽ പല സ്ഥലത്തും പാറക്കല്ലുകളും ഗ്രാവലും നിറഞ്ഞുകിടപ്പുണ്ടെന്നും കാനയിലൂടെ വെള്ളം സുഗമമായി ഒഴുകില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.