ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വികസന സെമിനാറും മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുളള പഠനോപകരണ വിതരണവും എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. 10 കുട്ടികൾക്ക് 60,000 രൂപയുടെ ഫർണിച്ചറുകളാണ് വിതരണം ചെയ്തത്. ഇ .എം. എസ് ആഡിറ്റോറിയത്തിൽ പേർന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. സരിത, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ഗോപിനാഥൻ സ്വാഗതം പറഞ്ഞു.