
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു. വികസന രേഖ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. ശ്രീലേഖയ്ക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് പി.രമേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി. രാജ്കുമാർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ജയരാജ്, ശ്രീജ രതീഷ് , അനിത ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സിയാദ്, അപർണ്ണ സുരേഷ്, കെ. നജീബ്, പി.നിഷ മോൾ, വീണ ശ്രീകുമാർ, എ.അജീഷ്, സുഷമ രാജീവ്, ഒ. കവിത, പി.ജയലളിത, സി.ശ്രീകുമാർ അസി.സെക്രട്ടറി ജി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.