s

ചേർത്തല : മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാൽപ്പത് മണി ആരാധന 9,10,11 തീയതികളിൽ നടക്കും. 9ന് രാവിലെ 6ന് ദിവ്യബലി ഫാ.ഹോർമിസ് മൈനാട്ടി കാർമ്മികത്വം വഹിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണം,ആരാധന. വൈകിട്ട് 4.30ന് ദൈവവചന ശുശ്രൂഷ ഫാ.ജോൺസൺ കൂവേലി വചന സന്ദേശം നൽകും.10 ന് രാവിലെ 6ന് ദിവ്യബലി റവ.ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ കാർമ്മികത്വംവഹിക്കും. ദിവ്യകാരുണ്യ ആരാധന,വൈകിട്ട് 4.30 ന് ഫാ.ബൈജു
കണ്ണമ്പിള്ളി വചന സന്ദേശം നൽകും.11ന് രാവിലെ 6ന് ദിവ്യബലി മോൺ.ആന്റണി നരിക്കുളം കാർമ്മികത്വം വഹിക്കും.