arr

അരൂർ: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിലേക്ക് ചോതി നാളിൽ നടത്തിയ തീർത്ഥയാത്ര ഭക്തിനിർഭരമായി. ചന്തിരൂർ കുമർത്തുപടി ക്ഷേത്രമൈതാനത്ത് നിന്ന് നൂറ്കണക്കിന് ഭക്തരുടെ അകമ്പടിയോടെ ആരംഭിച്ച തീർത്ഥയാത്ര ചന്തിരൂർ ആശ്രമത്തിൽ സമാപിച്ചു. തുടർന്ന് നടന്ന 24-ാമത് ചോതി തീർത്ഥയാത്ര വാർഷികസമ്മേളനം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിജു അദ്ധ്യക്ഷനായി. സ്വാമി ഗുരു സവിത് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ജനനി വിജയജ്ഞാന തപസ്വിനി, ബ്രഹ്മചാരി ഊർമ്മിള ചിത്ത്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് ശിഹാബുദ്ദീൻ,നൗഷാദ് കുന്നേൽ,വി.അജിത്ത് കുമാർ,വിജയൻ മാച്ചേരി, പി.ജി.രമണൻ, സി.ബിജു, പ്രസന്ന, വന്ദനൻ, മീര എന്നിവർ സംസാരിച്ചു. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ പി.ജി.രവീന്ദ്രൻ സ്വാഗതവും ഏരിയ മാനേജർ റെജി പുരോഗതി നന്ദിയും പറഞ്ഞു.