s

ആലപ്പുഴ : സാങ്കേതികവിദ്യയുടെയും സംയോജിത കൃഷിരീതികളുടെയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി അന്താരാഷ്ട്രതലത്തിൽ കാർഷികോൽപ്പന്നങ്ങളുടെ വിപണി വ്യാപിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ആലപ്പുഴ കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിനസംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിച്ചു. കുമരകം നെല്ല് ഗവേഷണകേന്ദ്രം മുൻ ഡയറക്‌ടർ കെ. ജി. പദ്‌മകുമാർ മുഖ്യപ്രഭാഷണം നടത്തി. യുവജന കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ. രാഹുൽ, ഗ്രീഷ്മ അജയഘോഷ്, തുടങ്ങിയവർ സംസാരിച്ചു.