bharavahikal

മാന്നാർ: മാന്നാർ മുസ്ലിംജമാഅത്ത് പരിപാലനസമിതിയെ ജമാഅത്ത് കൗൺസിൽ ചെയർമാൻ ഇക്‌ബാൽ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ ഇലക്ഷൻ കമ്മിറ്റി കൺവീനർ എൻ.എ.സുബൈർ, അംഗങ്ങളായ കെ.എ.അബ്ദുൾകലാം, എം.താജുദീൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. റഷീദ് പടിപ്പുരയ്ക്കൽ(പ്രസിഡന്റ്), നിയാസ് ഇസ്മായിൽ(വൈസ് പ്രസിഡന്റ്), നവാസ് ജലാൽ(ജനറൽ സെക്രട്ടറി), അബ്ദുൽകരീം കടവിൽ(ജോ.സെക്രട്ടറി), കെ.എ സലാം കുന്നേൽ(ട്രഷറർ), അക്ബർ ആലുംമൂട്ടിൽ, പി.എ.സലിം മണപ്പുറത്ത്, റഹ്മത്ത് കാട്ടിൽ, ഷാജഹാൻ എം.എച്ച്, കെ.എ ഷാജി പടിപ്പുരയ്ക്കൽ, റഹീം ചാപ്രായിൽ(കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.