ആലപ്പുഴ: രണ്ടാം കുട്ടനാട് കാർഷിക പാക്കേജിന്റെ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സർക്കാർ അനുവദിച്ചത് സ്വാഗതാർഹമാണെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. പ്രഖ്യാപനംമാത്രമാകരുതെന്നും പദ്ധതി പ്രാവർത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.