ചാരുംമൂട് : ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പാർട്ടിക്കുള്ളിൽപ്രാവർത്തി​കമാക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ എൻ ഷെരീഫ് ചാരുംമൂട് ആവശ്യപ്പെട്ടു. ഇടതുപക്ഷ

പാർട്ടിയുടെ വളർച്ചയ്ക്ക് ഗുരുദേവദർശനങ്ങൾ വളരെയധികം സഹായകരമായിട്ടുണ്ട്. ഈഴവാദി- പട്ടികജാതി- പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഗുരുദേവൻ ഉദ്ഘോഷിച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യം രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഉൾക്കൊണ്ടാൽ നമ്മുടെ രാജ്യത്തെ മതേതര രാഷ്ട്രമായി നിലനിർത്തുവാൻ കഴിയുമെന്നും ഷെരീഫ് പറഞ്ഞു