hafsal

കൊല്ലം: സംസ്ഥാന കലോത്സവ വേദിയിൽ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മുഹമ്മദ് ഹഫ്സൽ ട്രിപ്പിൾ ഹാപ്പിയാണ്. മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി. ഉറുദു, അറബി പദ്യ പാരായണങ്ങൾ, മാപ്പിളപ്പാട്ട് ഇനങ്ങളിലാണ് നേട്ടം. താളപ്രധാനവും പ്രാസ നിബിഡവുമായ മാപ്പിളപ്പാട്ടുകൾ തലമുറകളായി കൈമാറുന്ന വീട്ടിൽ നിന്നാണ് ഹഫ്സലിന്റെ വരവ്. ഉമ്മുമ്മ എം.ഒ.നജ്മ ആദ്യകാല മാപ്പിളപ്പാട്ട് കലാകാരിയും റേഡിയോ ആർട്ടിസ്റ്റുമാണ്. അമ്മ ഷെറീന ബീഗം സ്കൂൾ തലം മുതൽ മാപ്പിളപ്പാട്ട് മത്സരങ്ങളിലെ സ്ഥിരം വിജയിയായിരുന്നു. പിതാവ് സത്താറും മാപ്പിളപ്പാട്ട് രംഗത്ത് സജീവം.